ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം. മധ്യ ഫിലിപ്പീൻസിലെ സെബൂ മേഖലയിലാണ് ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം പത്തുമണിയോടെ ഭൂകമ്പമുണ്ടായത്. 20 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ......
വിവാഹ സത്കാരത്തിനിടെ നവവരൻ കുഴഞ്ഞുവീണ് മരിച്ചു. ഈജിപ്റ്റിലാണ് സംഭവം. അഷ്റഫ് അബു ഹക്കം എന്ന യുവാവാണ് മരിച്ചത്.......
ലണ്ടനിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ വികൃതമാക്കി. ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമയാണ് വികൃതമാക്കിയത്. ......
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം രാജ്യത്തെ ഇന്റർനെറ്റ് വിച്ഛേദിച്ചു. അധാർമ്മികത തടയുന്നതിനായാണ് രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിക്കുന്നത് എന്നാണ് താലിബാൻ വിശദീകരിക്കുന്നത്. ......
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേൽ. ഗാസക്ക് മാനുഷിക സഹായം ലഭ്യമാക്കാൻ ഐക്യരാഷ്ട്ര സഭയേയും റെഡ് ക്രസന്റിനെയും ചുമതലപ്പെടുത്തൽ മുതൽ ഗാസയുടെ ഭരണത്തിനായി ഒരു അന്താരാഷ്ട്ര സമിതിയുടെ രൂപീകരണം വരെ ഉൾപ്പെടുന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതി. ......
അമേരിക്കയിൽ നാളെ ഒരു ലക്ഷം സർക്കാർ ജീവനക്കാർ രാജിവെക്കും. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന സ്വയം വിരമിക്കൽ പദ്ധതിപ്രകാരമാണ് വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഒരുലക്ഷം പേർ നാളെ ജോലി ഉപേക്ഷിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിയാണ് ഇതെന്നാണ് റിപ്പോർട്ട്. ......
ഇസ്രയേൽ ചാരനെന്നാരോപിച്ച് ഇറാനിൽ ഒരാളെ പരസ്യമായി തൂക്കിലേറ്റി. ബഹ്മൻ ചൗബിയെന്നയാളെയാണ് ഇറാനിൽ പരസ്യമായി കൊലപ്പെടുത്തിയത്. ഇറാനിൽ നിന്നുള്ള അതീവ രഹസ്യ വിവരങ്ങൾ വരെ ഇസ്രയേലിന് കൈമാറിയെന്നാണ് ഇയാൾക്കെതിരെ ആരോപിക്കുന്ന കുറ്റം. ബഹ്മനുൾപ്പടെയുള്ളവർ രാജ്യത്തെ നിർണായക വിവരങ്ങൾ മൊസാദിന് കൈമാറിയെന്നാണ് ഇറാൻ ഭരണകൂടം ആരോപിക്കുന്നത്. ......
പാക് അധീന കശ്മീരിൽ വൻ പ്രക്ഷോഭം. പാകിസ്ഥാനിലെ ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ ജനങ്ങൾ തെരുവുകളിൽ പ്രതിഷേധിക്കുകയാണ്.......
അമേരിക്കയിലെ മിഷിഗണിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ ആക്രമണത്തിൽ രണ്ടു മരണം. നിരവധിപേർക്ക് പരിക്കേറ്റു.......
യുഎൻ പൊതുസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.......